നടൻ ബൈജു സന്തോഷ് അറസ്റ്റില്‍

മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയതിന് നടൻ ബൈജു സന്തോഷ് അറസ്റ്റില്‍.

തിരുവനന്തപുരം വെള്ളയമ്പലത്ത് ആയിരുന്നു സംഭവം. അമിതവേഗതയില്‍ എത്തിയ ബൈജുവിന്റെ കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. കാർ കസ്റ്റഡിയിലെടുത്തതിനു ശേഷം ബൈജുവിന് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

റോഡില്‍ ഉണ്ടായിരുന്ന ഒരു സ്കൂട്ടർ യാത്രക്കാരനെ ബൈജുവിന്റെ കാർ ഇടിച്ചിരുന്നു. സംഭവത്തില്‍ യാത്രക്കാരന് വലിയ പരിക്കില്ല. എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് വൈദ്യുത പോസ്റ്റുകളിലും വാഹനം ഇടിച്ചു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. രാത്രിയില്‍ കവടിയാറില്‍ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്.

അപകടത്തില്‍ ബൈജുവിന്റെ കാറിനു തകരാറ് സംഭവിക്കുകയും കാർ മുന്നോട്ട് എടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ആ സമയത്ത് മ്യൂസിയം പോലീസ് സംഭവസ്ഥലത്ത് എത്തുകയും ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം നടൻ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് വ്യക്തമായതിന് പിന്നാലെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ രക്ത സാമ്പിളുകള്‍ അടക്കം എടുത്തിട്ടുള്ള പരിശോധനയ്ക്ക് നടൻ തയ്യാറായില്ല.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...