അജിത്തിന്റെ ബില്ല തീയറ്ററുകളിലേക്ക് വീണ്ടുമെത്തുന്നു

ഇതിപ്പോൾ റീ റിലീസിന്റെ കാലമാണ് അല്ലേ?. മെയ് ഒന്നിന് അജിത്തിന്റെ ബില്ല തീയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്.

പഴയ വമ്പൻ ഹിറ്റ് ചിത്രങ്ങള്‍ തീയറ്ററുകളിലേക്ക് വീണ്ടും എത്തുമ്പോൾ വളരെ ആവേശത്തിലാണ് ജനങ്ങൾ.

അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വീണ്ടും ചിത്രം റിലീസ് ചെയ്യുന്നത്. അജിത്തിന്റെ നായികയായി നയൻതാരയെത്തിയും വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്‍തു നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചും 2007ല്‍ പ്രദര്‍ശനത്തിന് എത്തിയ ബില്ല തമിഴ്‍നാട്ടില്‍ മെയ്‍ ഒന്നിന് നൂറ്റമ്പതിലധികം സ്‍ക്രീനുകളില്‍ റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പല തവണ റീ റിലീസ് ചെയ്‍ത ചിത്രമാണ് ബില്ല. എത്ര കണ്ടാലും അജിത് ആരാധകര്‍ക്ക് ചിത്രം മടക്കുന്നില്ല എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയുടെ നിര്‍ണായകമായ ചില ഭാഗങ്ങള്‍ അസെര്‍ബെയ്‍ജാനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്.

അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുണ്ടായ അപ്‍ഡേറ്റ്. അജിത്തിന്റെ നായികയായി ഇതിൽ എത്തുന്നത് തൃഷയാണ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...