അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററിൽ പോയി അമ്മയ്ക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ സിനിമ 2D യിൽ ആക്കിയിട്ടാണെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.ഇന്നലെ കൊച്ചിൽ താൻ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പ്രൊമോഷൻ ചടങ്ങിനായി മോഹൻലാൽ കൊച്ചിയിൽ എത്തിയിരുന്നു. തീർച്ചയായും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവം ആകും ബറോസ് എന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടന്നൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.ഒന്നും പ്രതീക്ഷിക്കാതെ തീയറ്ററിലേക്ക് എത്തുക. തീർച്ചയായും പ്രേക്ഷകർക്ക് നല്ലൊരു വ്യൂവിങ് എക്സ്പീരിയൻസ് ആകും ബറോസ്. ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കും സിനിമ ഇഷ്ടമാകുക. ചിലർക്ക് മ്യൂസിക് ആകും കൂടുതൽ ഇഷ്ടമാകുക, ചിലർക്ക് കോസ്റ്റ്യൂം അല്ലെങ്കിൽ മേക്കിങ്, സെന്റിമെന്റ്സ് ഒക്കെ ആകും ഇഷ്ടമാകുന്നത്. അത്തരത്തിൽ ഒരുപാട് ലേയേർസ് ഉള്ള സിനിമയാണ് ബറോസെന്നും മോഹൻലാൽ പറഞ്ഞു