നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു.സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടൻ നല്‍കിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച്‌ നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച്‌ നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്.തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിൻ പോളി ആരോപിച്ചിരുന്നു. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും നേരത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിൻ പോളി പറഞ്ഞിരുന്നു.

പരാതിക്കാരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിൻ അറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് നിവിന് പിന്തുണയുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

‘ഓഫ് റോഡ് “വീഡിയോ ഗാനം പുറത്ത്

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "...

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്...

ആഷിഖ് അബുവിന്റെ “റൈഫിൾ ക്ലബ് “ട്രെയിലർ പുറത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ...

“റേച്ചൽ “ജനുവരി 10ന്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ്...