യുവനടനും ഗായകനുമായ സുജിത്ത് രാജ് വാഹനാപകടത്തിൽ മരിച്ചു

യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു.

ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം.

മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിൽ സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ഭരതനാട്യം പഠിച്ചിട്ടുള്ള സുജിത്ത് നർത്തകൻ കൂടിയാണ്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...