നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബറിൽ

നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബറിൽ എന്ന് റിപ്പോർട്ട്. ദീർഘ കാലമായി പ്രണയത്തിലായിരുന്ന കാമുകന്‍ ആന്റണി തട്ടിലുമായി വിവാഹം ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.11,12 തീയതികളിലായിരിക്കും വിവാഹം നടക്കുക. ഗോവയില്‍ വച്ച്‌ നടക്കുന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇവര്‍ പരിചയത്തിലാകുന്നത് കീര്‍ത്തി ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ഈ സമയം കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഇപ്പോള്‍ ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് ആന്റണി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇരുവരും ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2023ല്‍, തന്റെ സുഹൃത്തിനെ കാമുകന്‍ എന്ന് സൂചിപ്പിച്ച വന്ന റിപ്പോര്‍ട്ടിന് എതിരെ കീര്‍ത്തി രംഗത്ത് വന്നിരുന്നു. ‘ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോള്‍ കീര്‍ത്തി നല്‍കിയ പ്രതികരണം.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...