നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്‌ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താന്‍ മനസിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്ജിനി ഫേസ്ബുക്കില്‍ എഴുതി.മലയാള സിനിമയില്‍ കാലാകാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് ഡ്രഗ്‌സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. വിന്‍ സിയെ അഭിനന്ദിക്കുകയാണ് താന്‍.കാരണം ധൈര്യമായിട്ട് ഇതിനെക്കുറിച്ച് സംസാരിച്ചു.ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളി പറയുകയും ചെയ്‌തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷൈനിനെ താന്‍ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാര്‍വതി, നടന്‍രെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.