മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്.ഈ മാസം 22-ാം തീയതിയാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം.ഈ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും.മറ്റ് പദവികളിലേക്കുള്ള ഭാരവാഹികളെയും ജനറല്‍ ബോഡിയില്‍ തീരുമാനിക്കും.