ഇന്ത്യൻ നാവികസേനയുടെ മുൻ നാവികസേനാ മേധാവി (1990-1993) അഡ്മിറൽ ലക്ഷ്മിനാരായണൻ രാംദാസ്, തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള മിലിട്ടറി ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന് 90 വയസ്സായിരുന്നു.
1933 സെപ്റ്റംബർ 5-ന് ബോംബെയിലെ മാട്ടുംഗയിൽ ജനിച്ചു.
ദേശസ്‌നേഹത്തിൽ പ്രചോദനം ഉൾക്കൊണ്ട് 1949-ൽ ഡെറാഡൂണിലെ ആംഡ് ഫോഴ്‌സ് അക്കാദമിയിൽ ചേർന്നു.
1953 സെപ്റ്റംബറിൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റായി ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്തു.
കൊച്ചിയിൽ നാവിക അക്കാദമി സ്ഥാപിച്ചു.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഐഎൻഎസ് ബിയാസിൻ്റെ കമാൻഡർ.
പശ്ചിമ ജർമ്മനിയിലെ ബോണിൽ ഇന്ത്യൻ നേവൽ അറ്റാച്ചായി സേവനമനുഷ്ഠിച്ചു.
കിഴക്കൻ നേവൽ കമാൻഡിൻ്റെ ഫ്ലീറ്റ് കമാൻഡർ, ദക്ഷിണ, കിഴക്കൻ നേവൽ കമാൻഡുകളുടെ കമാൻഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
1990 നവംബർ 30-ന് 13-ാമത്തെ നാവികസേനാ മേധാവിയായി.
വിരമിച്ചതിന് ശേഷം അദ്ദേഹം മഹാരാഷ്ട്രയിലെ അലിബാഗിലെ ഭൈമലയിൽ സ്ഥിരതാമസമാക്കി.
ഭാര്യ ലളിത രാംദാസിനൊപ്പം പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.