വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ പേരുമല സമൽമാസിൽ അഫാൻ ഇപ്പോൾ ജയിലിലാണ്. മൂന്നു ഘട്ടങ്ങളിലായി അഫാനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയിരുന്നു.പൊലീസ് നടത്തിയ അന്വേഷണവും അഫാൻ നൽകിയ മൊഴിയും തമ്മിൽ വൈരുധ്യങ്ങളില്ലാ യിരുന്നു.