അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യനില തൃപ്തികരം

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യ നില തൃപ്തികരം. ഷെമിക്ക് ബോധമുണ്ട്.
കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർമാർ.

കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. ഉമ്മ ഷമിക്ക് 65 ലക്ഷം രൂപ കടം

പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച്‌ 74000 രൂപ വാങ്ങി.ഇതില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നല്‍കിയവർക്ക് തിരികെ കൊടുത്തുവെന്നാണ് വിവരം. അഫാന്റെ മാതാവ് ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടം കാരണം ജീവിതം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോള്‍ പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 65 ലക്ഷം രൂപ ഷെമി പണം കടം വാങ്ങിയിരുന്നെന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം. ഇന്ന് അഫാന്റെ വിശദമായ മൊഴിയെടുക്കും.

Leave a Reply

spot_img

Related articles

കൊടും ചൂടിൽ നിന്ന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ

കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (Feb...

സമരം പൊളിക്കാൻ ബദൽ മാർച്ച്

ആലപ്പുഴയിൽ ആശാ വർ ക്കർമാരുടെ സമരം പൊളി ക്കാൻ ബദൽ മാർച്ചുമായി സി.ഐ.ടി.യു. ആശാ വർക്കേഴ്സ് യൂണി യൻ ( സി.ഐ.ടി.യു ) മാർ...

നിലമ്പൂരില്‍ കാട്ടാനയുടെ ജഡം; കൊമ്പ് കാണാനില്ല

നിലമ്പൂര്‍ നെല്ലിക്കുത്ത് വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ കാണാനില്ല. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകള്‍...

വന്ദേഭാരത് ട്രെയിൻ തട്ടി ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി...