ചുങ്കം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നതായി പരാതി. ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം കോയിത്തറ വീട്ടിൽ പരേതനായ ജോസിൻ്റെ ഭാര്യ സോമ ജോസാ (65) ണ് മോഷണത്തിന് ഇരയായത്.
മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.കെട്ടഴിച്ച ശേഷം ഇവർ രാവിലെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. പ്രതിയായ യുവാവിനായി കോട്ടയം ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
