വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 13

വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്.

മെറ്റയു​ടെ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ​ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ യൂണിയനിലും വ്യാഴാഴ്ച മുതൽ നിലവിൽ വന്നു.

ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച നടപടിക്കെതിരെ വിമർശനവുമായി ടെക്കികൾ അടക്കമുള്ളവർ രംഗത്തെത്തി.മെറ്റയുടെ നടപടിക്കെതിരെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് വിമർശനവുമായി രംഗ​ത്തെത്തി. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു.

പ്രായം 16-ൽ നിന്ന് 13 വയസ്സായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മന:ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവർ ഉന്നയിക്കുന്ന ആശങ്കയെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.എന്നാൽ ഭൂരിപക്ഷം രാജ്യങ്ങൾക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്‌സ്ആപ്പിന്റെ നിലപാട്.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...