കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് അവസരം.
അംഗങ്ങളെ ചേര്‍ക്കുന്നതിനായി കാളികാവ്, ചോക്കാട് ,വെള്ളയൂർ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ നാലിനും,
കരുളായി, അമരമ്പലം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ ആറിനും,
നിലമ്പൂർ, അകമ്പാടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ എട്ടിനും,
എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ ഒമ്പതിനും,
വഴിക്കടവ് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ 10 നും,
പോത്തുകല്ല്, മൂത്തേടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ 11 നും ,
പെരിന്തൽമണ്ണ, പാതാക്കര വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് ഏഴിനും,
ആലിപ്പറമ്പ്, ആനമങ്ങാട് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 12നും,
അങ്ങാടിപ്പുറം, വലമ്പൂർ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 14 നും ,
പുഴക്കാട്ടിരി വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 17 നും,
മൂർക്കനാട് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 21 നും,
താഴെക്കോട്, അരക്കുപറമ്പ് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 24നും മലപ്പുറത്തെ കേരള കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0483-273 2001.