രാജ്‌ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷി മന്ത്രി

രാജ്‌ഭവനിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷി മന്ത്രി. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്‌ഭവനെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്‌ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്‌ഭവനിൽ നിന്നും കൃഷിമന്ത്രി ഒഴിവായത്. സെക്രട്ടറിയേറ്റ് അങ്കണത്തിൽ ഇന്ന് രാവിലെ 11 മണിക്ക് പരിപാടി നടത്താൻ ആയിരുന്നു സർക്കാർ തീരുമാനം. മന്ത്രി പി പ്രസാദ്, പി പ്രശാന്ത് എംഎൽഎ, കൃഷി വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിയും ഡയറക്ടറും പങ്കെടുക്കുന്ന പരിപാടിയിലാണ് രാജ്ഭവൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ഗവർണർക്ക് ചടങ്ങിൽ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം മന്ത്രി പരിപാടിയിൽ നിന്നും മാറുകയായിരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...