വൈകാരിക പിന്തുണ ലഭിക്കാനും,കൂട്ടുകൂടാനുമായി AI വളർത്തുമൃഗങ്ങളെ കൂട്ടുപിടിച്ച് ചൈനയിലെ യുവതലമുറ. മറ്റുള്ളവരുമായി സംവദിക്കാനും ,സമൂഹത്തോട് ഇടപെടാൻ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ നൽകാനും കഴിവുള്ള ഈ AI മൃഗങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായകരമാണെന്നാണ് കണ്ടെത്തൽ. ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ ഇവ സഹായിക്കുന്നതിനാൽ AI വളർത്തുമൃഗങ്ങളുടെ ജനപ്രീതി ഇപ്പോൾ വർധിക്കുകയാണ്സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ (SCMP) റിപ്പോർട്ടുകൾ പ്രകാരം 2024 ൽ ആയിരത്തിലധികം യുണിറ്റ് സ്മാർട്ട് പെറ്റുകളാണ് വിറ്റുപോയത്. ഗിനി പന്നിയെ പോലെ തോന്നിക്കുന്ന ഇതിന്റെ പേര് ‘ബൂബൂ’ എന്നാണ്. ഒരുപാട് ആളുകളിൽ സ്മാർട്ട് AI വളർത്തുമൃഗങ്ങൾ ഇപ്പോൾ വൈകാരിക പിന്തുണയുടെ നൽകുകയും,വർധിച്ചുവരുന്ന ഏകാന്തമായ നഗര ജീവിതത്തെ മറികടക്കാനും സഹായിക്കുന്നു എന്നാണ് യുവാക്കൾ പറയുന്നത്. ഇവയുടെ 70 ശതമാനം ഉപയോക്താക്കളും കുട്ടികളാണെന്നതാണ് കൗതുകകരമായ കാര്യം. 8,000 മുതൽ 26,000 വരെ യുവാൻ ആണ് ഇവയുടെ വില.