ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ലഗാൻ എന്ന സിനിമയിലെ താരങ്ങൾക്ക് പകരം അതിലെ വേഷങ്ങളിൽ ഇപ്പോഴത്തെ ക്രിക്കറ്റ് കളിക്കാരെ കാസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ ഇത് ഏറ്റവും ജനശ്രദ്ധ നേടിയത്.
ഭുവൻ, ലഘ, ഗൗരി എന്നീ കഥാപാത്രങ്ങളെ ഏറെ ആകർഷകമായ വിധത്തിലാണ് എഐ യുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നത്.
കഥയിലെ പോലെ വേഷം പരമ്പരാഗതം തന്നെ.
സാഹിബ് എസ്കെ എന്ന സോഷ്യൽ മീഡിയ യൂസർ ആണ് ലഗാൻ റീ ഇമാജിൻ എന്ന തലക്കെട്ടോടെ ആണ് ഇതിൻ്റെ പേരിൽ കൗതുകം ഉണർത്തുന്ന ഒരു പ്രോജക്ട് പോസ്റ്റ് ചെയ്തത്.
ലഗാൻ എന്ന ചിത്രത്തിൽ ഉള്ള താരങ്ങൾക്ക് പകരം പുതിയ ക്രിക്കറ്റ് കളിക്കാരുടെ മുഖങ്ങളായാണ് അവരെ മാറ്റിയിരിക്കുന്നത്.
സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നവരായ ഭുവൻ, ലഘ, പുരൻ സിംഗ്, ഇസ്മയിൽ, അർജൻ, മുഖ്യാജി, ഭുര, ദേവസിംഗ്, കച്റ എന്നിവരെ റീപ്ലേസ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ഹർദിക് പാണ്ഡ്യ, ജസ്‌പ്രിറ്റ് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ വെച്ചാണ്.
ഗ്രേസി സിംഗ് അഭിനയിച്ച ഗൗരി എന്ന റോളും അനുഷ്ക ശർമയെ വച്ചാണ് റിപ്ലൈസ് ചെയ്തിരിക്കുന്നത്.
എ ഐ വഴി ഇത് തയ്യാറാക്കിയ വ്യക്തി ക്യാപ്ഷനിനു ഒപ്പം ഒരു ഡിസ്‌ക്ലൈമർ കൂടി നൽകിയിട്ടുണ്ട് – ഈ ചിത്രങ്ങളൊക്കെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെയാണ് ചെയ്തിരിക്കുന്നത് എന്നും ഇത് തികച്ചും ഒരു ആസ്വാദനത്തിനു വേണ്ടി മാത്രമുള്ളതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ആളുകൾ വളരെയധികം ഏറ്റെടുക്കുകയും ചെയ്തു.
ചിലർ അഭിപ്രായപ്പെട്ടത് ഇത് സിനിമയെക്കാൾ റിയലായി തോന്നുന്നുണ്ട് എന്നാണ്.
മറ്റു ചിലർ അഭിപ്രായപ്പെട്ടു ഇത് കണ്ടപ്പോൾ ഒന്നുകൂടി ലഗാൻ എന്ന സിനിമ കണ്ട ഒരനുഭവമായിരുന്നു എന്ന്.
ജദേജ, ഷുബ്മാൻ, ഹർദിക്, ബംറ എന്നിവരുടെ ചിത്രങ്ങൾ ഗംഭീരമായിരുന്നു എന്നും കണ്ടവർ പറഞ്ഞു.