സാധാരണക്കാരായ ജനങ്ങളൾക്ക് മാസങ്ങളായി ക്ഷേമ പെൻഷൻ കുടിശ്ശിക നീളുകയാണ് എന്നും, കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല എന്നും രാജീവ് ചന്ദ്രശേഖര്‍.
കേന്ദ്രം പണം അനുവദിക്കുമ്പോൾ ഈ കുടിശികകൾ നീക്കാനായി ആദ്യം, ഇക്കാര്യം കേന്ദ്രം നിബന്ധന വയ്ക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിന്‍റെ പരാതിയിൽ സുപ്രീം കോടതി തീരുമാനം എടുക്കട്ടെയെന്നും.
ക്ഷേമപെൻഷൻ, സർവീസ് പെൻഷൻ, ശമ്പള കുടിശ്ശികകൾ മുഴുവൻ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ ആവശ്യത്തിൽ ധനമന്ത്രി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.