വയനാടിന് സഹായം; റിപ്പോർട്ട് കേരളം കൈമാറിയത് നവംബർ 13-ന് മാത്രമാണെന്ന് അമിത് ഷാ

ദുരന്തബാധിത വയനാടിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപ്പോർട്ട് നവംബർ 13-ന് മാത്രമാണ് കേരളം കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ട് മന്ത്രിതല സമിതി പരിശോധിച്ചുവരികയാണെന്നും അമിത് ഷാ പറഞ്ഞു.

വയനാടിന് സഹായം അഭ്യർഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു. വിഷയം വിശദമായി പരിശോധിച്ചശേഷം മറുപടി നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കേരളം സമർപ്പിച്ച റിപ്പോർട്ട് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചുവരികയാണെന്നും സമിതിയുടെ തീരുമാനം വൈകാതെയുണ്ടാകുമെന്നും അമിത് ഷായുടെ മറുപടിയിലുണ്ട്. സർക്കാർ റിപ്പോർട്ട് നല്‍കാൻ വൈകിയതിനാലാണ് കേന്ദ്രം സഹായം അനുവദിക്കാൻ വൈകുന്നതെന്നാണ് മറുടിയിലുള്ള സൂചന. സഭാ സമ്മേളനം ആരംഭിച്ചതിന് ശേഷം ഇതിനകം രണ്ടുതവണ വയനാട് സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രം വിശദീകരണം നല്‍കിയിരുന്നു.

ജൂലൈ 30-നാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായത്. നാനൂറിലധികം പേർക്ക് ദുരന്തത്തില്‍ ജീവൻ നഷ്ടമാവുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...