‘കേരളത്തിന് എയിംസ് അനുവദിക്കും, നൽകുന്നതിന് തടസങ്ങളില്ല’; ജെ.പി നദ്ദ

കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും നദ്ദ പറഞ്ഞു.കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള സി പി ഐ അംഗം പി സന്ദോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി. എന്നാൽ എയിംസ് എപ്പോൾ അനുവദിക്കും എന്ന കാര്യത്തിൽ ആരോഗ്യമന്ത്രി മറുപടി നൽകിയില്ല. പരിഗണന ക്രമം അനുസരിച്ച് അനുവദിക്കും എന്ന മന്ത്രിയുടെ വിശദീകരണത്തിൽ, ഇടത് എംപിമാർ പ്രതിഷേധിച്ചു.കേരളത്തോട് തുടരുന്നത് അനീതിയെന്ന് എ എ റഹിം എം പി കുറ്റ പ്പെടുത്തി. കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ ചായ സല്‍ക്കാരത്തിന് വിളിക്കു എന്ന് ജെ.പി നദ്ദ യോട് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര് നിർദ്ദേശിച്ചു. ചായ സൽക്കാരമല്ല എയിംസാണ് വേണ്ടതെന്ന് സന്തോഷ് കുമാർ മറുപടി നൽകി.

Leave a Reply

spot_img

Related articles

സിനിമ നിർമ്മാതാവ് ജിനു വി. നാദിന് ഗോൾഡൻ വിസ

കുഞ്ചാക്കോ ബോബനും നയൻ താരയും പ്രധാന വേഷം ചെയ്ത നിഴൽ എന്ന സിനിമ യുടെ നിർമ്മാതാവും വൺ, കാവൽ, ഹെർ എന്നീ സിനിമ...

മലബാറിൻ്റെ ജീവിതത്തുടിപ്പുകളുമായി ഒരു വടക്കൻ സന്ദേശം

മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശംസാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ |അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു.സത്യചന്ദ്രൻ...

രഘുറാം കേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ചേരൻ ആദ്യമായി മലയാളത്തിൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ'.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്.മലയാളി നായികമാർ...

നരി വേട്ടക്കു പുതിയ മുഖം

ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുടൊവിനോ തോമസ്സിനു...