തിരുവനന്തപുരത്ത് ഇംപീരിയൽ കിച്ചൺ എന്ന ഹോട്ടലിൽ ഇന്നലെ അര്‍ധരാത്രി സംഘർഷം ഉണ്ടായി.
വെൺപാലവട്ടത്തെ റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലാണ് സംഘർഷം ഉണ്ടായത്.
സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.
എയർ ഫോഴ്സ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സംഭവത്തിൽ ഇംപീരിയൽ കിച്ചൺ ഹോട്ടൽ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.
ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ നാല് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.