രാജസ്ഥാനിലെ ബാർമർ സെക്ടറിലെ ഉത്തരലൈയില്‍ വ്യോമസേനാ വിമാനം തകർന്നുവീണു.
വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നു വീണത്.
രാത്രിയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അതേസമയം, പൈലറ്റ് രക്ഷപ്പെട്ടു.
ജനവാസമേഖലകളില്‍ നിന്ന് മാറി യുദ്ധവിമാനം നിലംപതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബാർമർ കലക്ടർ നിശാന്ത് ജെയ്ൻ പറഞ്ഞു. സംഭവത്തില്‍ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
മാർച്ച് 12ന് രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് പരിശീലനിടെ തകർന്നു വീണിരുന്നു. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു.