വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ഈ മാസം ആറിനാണ് എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമില്‍ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഏപ്രില്‍ ആറിനാണ് വെന്റിലേറ്ററില്‍ കഴിയവെ പീഡനത്തിന് ഇരയായത്. ആരോഗ്യം മെച്ചപ്പെട്ട് ഏപ്രില്‍ 13ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.