കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകും; അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ബുധനാഴ്ച സര്‍വീസ് നടത്തുക. കോ​ഴി​ക്കോ​ട് നി​ന്ന് രാ​വി​ലെ ഒ​മ്പ​ത് മണിക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 11.45നാ​ണ് പു​റ​പ്പെ​ടു​ക.

ഈ വിമാനം കു​വൈ​ത്തി​ൽ എ​ത്തുമ്പോൾ 2.15 ആ​കും.

രാവിലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 11.40ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്.

കോ​ഴി​ക്കോ​ട് നിന്ന് വി​മാ​നം പുറപ്പെടാന്‍ വൈ​കു​ന്ന​തോ​ടെ കു​വൈ​ത്തി​ൽ നി​ന്ന് തിരിച്ചുള്ള യാ​ത്ര​യും ​വൈ​കും.

ഉ​ച്ച​ക്ക് 12.40ന് ​പ​തി​വാ​യി കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.25നാ​ണ് പു​റ​പ്പെ​ടു​ക.

ഇ​തോ​ടെ രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട വി​മാ​നം 11.45നാ​ണ് എ​ത്തു​ക.

Leave a Reply

spot_img

Related articles

അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കിഫ്ബി സി.ഇ.ഒ. കെ.എം എബ്രഹാം.അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം...

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇതോടെ 2 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരാണ്...

പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്: NCERT തീരുമാനം പുന:പരിശോധിക്കണം; മന്ത്രി വി. ശിവൻകുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇത് പൊതു യുക്തിയുടെ...

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...