ജീവനക്കാരുടെ ശമ്പളം കൂട്ടി എയർഇന്ത്യ. ഇതിനോടൊപ്പം, വാർഷിക പെർഫോമൻസ് ബോണസും കൂട്ടിയിരിക്കുകയാണ്.
ഏകദേശം 18,000 ജീവനക്കാരാണ് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നത്. എന്തായാലും, ഇത്തരമൊരു മാറ്റം ജീവനക്കാർക്ക് സന്തോഷം നൽകുന്നതാണ്.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ആദ്യമായാണ് കൂട്ടിയത്.
ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതൽ 15,000 രൂപ വരെ വർധിപ്പിച്ചു.
ജൂനിയർ ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെ ബോണസ് നൽകും.
കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.