അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവെച്ച എയർ ഇന്ത്യ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും.ആഗസ്റ്റ് ഒന്ന് മുതൽ പല അന്താരാഷ്ട്ര സർവീസുകളും പുനരാരംഭിക്കും എന്നാണ് അറിയിപ്പ്. ഒക്ടോബർ 1 മുതൽ പൂർണമായും പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറയുന്നയർന്നതിന് പിന്നാലെ എഐ 171 വിമാനം തകർന്നതോടെയാണ് എയർ ഇന്ത്യ പല സർവീസുകളും നിർത്തി വെച്ചത്. അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി.

