അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ തുടരുന്നത് വ്യോമഗതാഗതത്തെ സാരമായി ബാധിക്കുന്നു.ഞായറാഴ്ച അവസാനം ലഭിച്ച വിവരങ്ങളനുസരിച്ച് 25 വിമാന സർവിസുകള്‍ക്കെതിരെയാണ് ഭീഷണിയുണ്ടായത്.
വിസ്താര എയർലൈൻ നടത്തുന്ന യു.കെ 25 (ഡല്‍ഹി-ഫ്രാങ്ക്ഫർട്ട്), യു.കെ 106 (സിംഗപ്പൂർ-മുംബൈ), യു.കെ 146 (ബാലി -ഡല്‍ഹി), യു.കെ 116 (സിംഗപ്പൂർ- ഡല്‍ഹി), യു.കെ 110 (സിംഗപ്പൂർ-പുണെ), യു.കെ 107 (മുംബൈ -സിംഗപ്പൂർ) എന്നീ ആറ് വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. ആകാശ എയറിന്റെ ക്യു.പി 1102 (അഹമ്മദാബാദ്- മുംബൈ), ക്യു.പി 1378 (ഡല്‍ഹി- ഗോവ), ക്യു.പി 1385 (മുംബൈ-ബാഗ്‌ഡോഗ്ര), ക്യു.പി 1406 (ഡല്‍ഹി-ഹൈദരാബാദ്), ക്യു.പി 1519 (കൊച്ചി-മുംബൈ), ക്യു.പി 1526 (ലഖ്‌നോ-മുംബൈ) വിമാനങ്ങള്‍ക്കെതിരെയും സന്ദേശങ്ങളുണ്ടായി.
ഇൻഡിഗോ എയർലൈൻസിന്റെ 6ഇ 58 (ജിദ്ദ-മുംബൈ), 6ഇ 87 (കോഴിക്കോട് -ദമാം), 6E 11 (ഡല്‍ഹി-ഇസ്താംബൂള്‍), 6E 17(മുംബൈ-ഇസ്താംബൂള്‍), 6E 133 (പൂനെ-ജോധ്പൂർ), 6E 112 (ഗോവ-അഹമ്മദാബാദ്) എന്നീ വിമാനങ്ങള്‍ക്കെതിരെയും ഭീഷണിയുണ്ടായി.