‘ചെകുത്താൻ’ അജു അലക്സ് പോലീസ് കസ്റ്റഡിയിൽ

മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ചെകുത്താൻ അജു അലക്സിനെ പിടികൂടി പൊലീസ്

‘ചെകുത്താൻ’ എന്ന പേരിൽ സമൂ​ഹ മാധ്യമങ്ങളിലൂടെ വിമർശനാത്മകമായി പോസ്റ്റുകൾ നിരന്തരം ഇടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് പിടിയിലായി.

വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടൻ മോ​ഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മോഹൻലാലിനെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.

മുമ്പ് നടൻ ബാല ക്കെതിരെ ഇയാൾ പ്രതികരിച്ചതും വിവാദമായിരുന്നു.

അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...