സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സന്ദീപ് വാര്യർക്കെതിരായ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ. മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു എ കെ ബാലന്റെ പ്രതികരണം.
സന്ദീപ് വാര്യർക്കെതിരായ ആക്രമണം തുടരുക തന്നെയാണ് എ കെ ബാലൻ ചെയ്തത്. സന്ദീപ് ഇതുവരെ ആർഎസ്‌എസ് ബന്ധം വിച്ഛേദിച്ചിട്ടില്ല. കോണ്‍ഗ്രസിലേക്ക് ഒരാള്‍ വന്നാല്‍ ലീഗ് നേതാക്കളുടെ കയ്യും കാലും ആണോ പിടിക്കേണ്ടത്? പച്ച കേക്ക് നല്‍കി ലീഗ് നേതാക്കള്‍ സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും സംഘപരിവാർ ആശയം തെറ്റാണെന്ന് ഇതുവരെ പറയാതെ സന്ദീപിലൂടെ എസ്ഡിപിഐ- ആർഎസ്‌എസ്- കോണ്‍ഗ്രസ്- ലീഗ് കൂട്ടുകെട്ടിന്റെ നാറിയ രംഗമാണ് കാണുന്നതെന്നും ബാലൻ വിമർശിച്ചു.