തായ്ലൻഡിലെ ഫുക്കറ്റില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. അപൂർവ്വമായ സംഭവത്തേയും,മോശം കാലാവസ്ഥയെയും ത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഫുക്കറ്റില്‍ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ബോയിംഗ് 737 മാക്സ് വിമാനമാണ് ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നത്. ചെന്നൈയില്‍ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍ ആണ്.

