ആലപ്പുഴ ജില്ലയുടെ 58-ാമത് കളക്ടറായി അലക്സ് വർഗീസ് ചുമതലയേറ്റു.
ജോൺ വി സാമുവലിനെ മാറ്റിയാണ് അലക്സ് വർഗീസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്.
അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറായിരുന്നു.2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സ്, അമൃത് മിഷന്‍ ഡയറക്ടര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയറായും പ്രവര്‍ത്തിച്ചു.
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ചു.കൊല്ലം സ്വദേശിയാണ്.