സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത എ.പി വിഭാഗം; 100 കോടിയുടെ പദ്ധതി

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എ.പി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോ​ഗത്തിലാണ് തീരുമാനം.

പ്രസ്ഥാനത്തിന് കീഴിൽ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കും. നൂറ് കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും. ചരിത്രം ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും സർവകലാശാല നിലവിൽ വരുന്നത്

മറ്റ് ആധുനിക സാങ്കേതിക വിഷയങ്ങളും പാഠ്യവിഷയങ്ങളായി കൊണ്ടുവരും. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വൈദ്യ രം​ഗത്തെ പ്രത്യേക ​ഗവേഷണ വിഭാ​ഗവും ആരംഭിക്കും. സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാനാണ് തീരുമാനം

Leave a Reply

spot_img

Related articles

എസ് ഡി പി ഐ ഓഫീസുകളിൽ ഇ ഡിയുടെ വ്യാപക റെയ്ഡ്

കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി എസ് ഡി പി ഐയുടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ സംസ്ഥാന...

കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ് നടത്തും; എ.കെ ശശീന്ദ്രൻ

പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക...

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. ആലുവ-മൂന്നാർ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ്...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്‌. സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം...