ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ തന്നെ നടക്കും

ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ തന്നെ നടക്കും.കല്ലൂർ സ്‌റ്റേഡിയത്തിൻ്റെ വാടകത്തുക 4.2 ലക്ഷം രൂപയിൽ നിന്നു 3 ലക്ഷമായി കുറയ്ക്കാൻ ജിസിഡിഎ തീരുമാനിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ – ഇൻ്റർ കാശി ഐഎ സ്‌എൽ മത്സരം നേരത്തെ നിശ്‌ചയിച്ചതു പോലെ നാളെ കലൂർ ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ തന്നെ നടക്കും.ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മത്സരത്തിനും 3 ലക്ഷം രൂപ വീതം വാടക ഈടാക്കാനാണ് ഇന്നലെ ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. അതേസമയം, കരുതൽ ധനം ഒരു കോടി രൂപയായി നിലനിർത്താനാണു തീരുമാനം. മത്സരദിന വാടക 2 ലക്ഷമായും കരുതൽ ധനം 50 ലക്ഷം രൂപയായും കുറയ്ക്കണമെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം. പുതിയ നിർദേശം ബ്ലാസ്‌റ്റേഴ്സ് അംഗീകരിച്ചതോടെ ഈ സീസണിലെ ടീമിന്റെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ തന്നെ നടക്കും

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...