വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേൽപ്പിച്ച് ചടങ്ങിന് വിളക്ക് എടുക്കുവാൻ വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ പട്ടികയ്ക്ക് ഒപ്പം വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഭക്തർ കുത്തു വിളക്ക് കൂടി ഒപ്പം കരുതണം. സ്ഥല പരിമിതിയുള്ളതിനാൽ ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലീസിന്റേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.12 വർഷങ്ങൾക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുള്ളു എന്നതിനാൽ, വ്രതം നോറ്റ് എതിരേൽപ്പിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണ് എന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട്. അതിനാൽ വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കും.വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂർണ്ണമായും ഒഴിവാക്കും.