ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികള്‍ വിശദീകരിച്ചു.ജമ്മു കശ്മീരില്‍ എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു.ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

