‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’: സുപ്രീംകോടതി

‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’: സുപ്രീംകോടതി

പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്ത് ആണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യരുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് വിലയിരുത്താം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏത് വിഷയത്തിന് വേണ്ടിയാണോ ഏറ്റെടുക്കുന്നത്, അതിന്റെ കാര്യ ഗൗരവം അനുസരിച്ചായിരിക്കും ഇത്തരം നടപടികളെടുക്കുക എന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 9 അംഗ ബെഞ്ചിന്റെത് ആണ് വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും ബി വി നാഗരത്‌നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ആറ് പേര്‍ ഈ വിധിയോട് യോജിക്കുകയും രണ്ട് പേര്‍ ഭിന്ന വിധിയെഴുതുകയും ചെയ്തു

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...