കൊടകര കുഴൽപ്പണ കേസിൽ പറഞ്ഞതെല്ലാം സത്യങ്ങളാണെന്ന് തിരൂർ സതീഷ്. കണ്ടകാര്യങ്ങൾ മൊഴിയായി നൽകുമെന്ന് തിരൂർ സതീഷ് ട്വന്റിഫോറിനോട് പറഞ്ഞു. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും.പാർട്ടിക്ക് നല്ല നേതൃത്വം വേണം. ആരോപണങ്ങൾക്ക് ഇതുവരെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. പകരം വ്യക്തിഹത്യ നടത്തുന്നുവെന്ന് സതീഷ് പറയുന്നു. തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതിന് പിന്നിൽ ലക്ഷ്യങ്ങളില്ല. സംഘടനയെ ദുർബലപ്പെടുത്തുന്നതിനോ പ്രതിരോധത്തിലാക്കാനോ അല്ല. സത്യങ്ങൾ വിളിച്ച് പറയാൻ പ്രത്യേക സമയങ്ങളില്ല. മനസ് പാകപ്പെട്ടെന്ന് ബോധ്യമായപ്പോൾ തുറന്നുപറയുമെന്ന് സതീഷ് പറയുന്നു.പണം വന്നതും പോയ വഴികളും പൊലീസിനോട് പറയും. താൻ പറയുന്നതിൽ സത്യസന്ധയുണ്ടോ ഇല്ലെയെന്ന് പൊതുജനത്തിന് മനസിലാകുമെന്ന് സതീഷ് പറഞ്ഞു. ശോഭ സുരേന്ദ്രൻ എന്തിനാണ് ബേജാറാകുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ഒരു ബേജാറും ഇല്ല. പുറത്തുവിട്ട ഫോട്ട വ്യാജമല്ല. ശോഭയുടെ വീട് മാധ്യമങ്ങൾ പരിശോക്കട്ടേയെന്ന് സതീഷ് പറഞ്ഞു.