വയനാട് ദുരന്തം; മുഴുവൻ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്തു

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു.

മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു.

123 പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

നിലവിൽ 99 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത് (വയനാട്-98, മലപ്പുറം-1).

ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു.

വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി.

നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.

Leave a Reply

spot_img

Related articles

സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കുന്നില്ല; പ്രതിഷേധവുമായി വയനാട് ദുരന്തബാധിതർ

സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. പ്രതിഷേധക്കാർ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു.നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി.' ഞങ്ങൾക്കായി...

താല്‍ക്കാലിക വിസി നിയമനം; സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി...

വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസ്, ശശി തരൂര്‍ അത് മറക്കരുത്, പി.ജെ കുര്യന്‍

വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസ് ആണ്, ശശി തരൂര്‍ അത് മറക്കരുത്, സാമാന്യ മര്യാദ കാട്ടണം: പി.ജെ കുര്യന്‍. പാക് ഭീകരത വിദേശരാജ്യങ്ങളില്‍...

വാളയാർ കേസ്; സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ നൽകിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിൾ...