സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര് കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്.ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്നലെ രണ്ടുപേര്‍ക്കും കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, രോഗബാധ ആദ്യം ജലായശങ്ങളില്‍ കുളിച്ചവർക്കായിരുന്നെങ്കിൽ പിന്നീട് വീട്ടിൽ നിന്ന് കുളിച്ചവരും രോഗബാധിതരായി.പ്രതിരോധ മാർഗങ്ങളിലും അവ്യക്തത തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

