അമീബിക് മസ്തിഷ്ക ജ്വരം കൂടുന്നു; ജാഗ്രത വേണം- ഫിസിഷൻസ് അസോസിയേഷൻ

കോഴിക്കോട്: അഖിലേന്ത്യാ ഫിസിഷൻസ് അസോസിയേഷൻ കേരള ചാപ്റ്റർ വാർഷിക സമ്മേളനം Kerala Apicon 2025 കോഴിക്കോട് നടന്നു. ദ്വിദിന സമ്മേളനം സ്ഥാപക നേതാവും തിരുവനന്തപുരം എസ്.യു.ടി സീനിയർ കൺസൾട്ടൻ്റും ഡോ. കെ.പി. പൗലോസ് ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരായ ഡോക്ടർമാർ നാൽപ്പതോളം വിഷയങ്ങളിൽ ക്ലാസ്സെടുത്തു. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലെ 140 പി.ജി. വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ഡോ. ജി. ഗണപതിറാവു, ഡോ. കാസിം അബ്ദുൽ സലിം, ഡോ. കെ.എം. വർഗീസ്, ഡോ. വി.കെ. ശ്രീകുമാരി എന്നിവരെ ലെജൻസ് ഓഫ് മെഡിസിൻ അവാർഡ് നൽകി ആദരിച്ചു. ശിൽപ്പവും പ്രശസ്തിപത്രവും സമ്മാനിച്ചു.

വൈദ്യശാസ്ത്ര മേഖലയിലെ പുതിയ കണ്ടെത്തലുകളും നൂതന ചികിത്സാ രീതികളും പരിചയപ്പെടുത്തിയ പ്രോഗ്രാം കാലിക്കറ്റ് ഫോറം ഓഫ് ഡയബറ്റിസ് ആണ് സംഘടിപ്പിച്ചത്. 350 പ്രതിനിധികൾ പങ്കെടുത്തു.അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു വരികയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മുമ്പ് കുളത്തിൽ കുളിക്കുന്നവരിലും ഡൈവ് ചെയ്യുന്നവരിലും മാത്രമാണ് ഇത് കണ്ടിരുന്നത്. എന്നാല് ഇതൊന്നും ഇല്ലാത്ത ആളുകളിൽ കഴിഞ്ഞ വർഷം അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തി. മരണസാധ്യത വളരെ കൂടുതൽ ആയതിനാൽ മസ്തിഷ്‌ക ജ്വരത്തിൻ്റെ ലക്ഷണമുള്ള എല്ലാ രോഗികളിലും പരിശോധന നടത്താൻ ആരോഗ്യ പ്രവര്ത്തകർ ശ്രദ്ധിക്കണം – സമ്മേളനം ഓർമിപ്പിച്ചു.നിപ്പ ബാധിച്ച രോഗികളിൽ മരണനിരക്ക് കുറയുന്നതായി കാണുന്നു. ചികിത്സയിൽ ഉണ്ടായ മാറ്റങ്ങൾ ആയിരിക്കാം ഇതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...