പോക്‌സോ കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമ ഭേദഗതി വേണം ; ഹൈക്കോടതി

പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിര്‍ദേശം.

നിയമം ഭേദഗതി ചെയ്യുന്നതുവരെ ഇത്തരം കേസില്‍ ഭ്രൂണം സ്വമേധയാ സൂക്ഷിച്ചുവെക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റേയോ ജില്ലാ പൊലീസ് മേധാവിയുടേയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഭ്രൂണം നശിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോക്‌സോ കേസിലെ അതിജീവിതയുടെ ഗര്‍ഭഛിദ്രം നടത്തിയതിനും ഭ്രൂണം നശിപ്പിച്ചതിനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. ഭ്രൂണം സൂക്ഷിച്ചുവെക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അതു ചെയ്യാത്തത് ഡോക്ടര്‍മാരുടെ കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

Leave a Reply

spot_img

Related articles

പി.സി.ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും

മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കുറ്റത്തില്‍ മൂന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും.പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി...

എ.വി റസലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ മുഖ്യമന്ത്രി കോട്ടയത്തെത്തും

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീൽ എത്തും.2 മണിക്കാണ്...

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം. ഇടുക്കിയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് പേരും കോട്ടയം ജില്ലയിലെ വൈക്കത്ത് ബൈക്ക് അപകടത്തില്‍ ഒരു മരണവുമാണ് ഉണ്ടായത്. വൈക്കം...

എ.വി റസലിന്‍റെ മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു.രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച...