ഇന്ന് ഏറ്റവും കൂടുതൽ ആളുകളും കഞ്ചാവ് വലിക്കുന്നവരാണ്.
ഇതിന്റെ അമിത ഉപയോഗം വളരെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന കണക്കുകൾ നിങ്ങളെ അമ്പരിപ്പിച്ചേക്കാം.
ദിവസേന കഞ്ചാവ് വലിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മദ്യം കഴിക്കുന്നവരേക്കാൾ കൂടുതലാണെന്ന് പഠനം.
നാഷണൽ സർവേ ഓൺ ഡ്രഗ് യൂസ് ആൻഡ ഹെൽത്ത് നാല് പതിറ്റാണ്ടുകളായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജേണൽ അഡിക്ഷനിലാണ് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് വാദം ഉയർത്തിയിട്ടുള്ളത്.
2022-ൽ, സർവേയിൽ പ്രതിദിനം 17.7 ദശലക്ഷം പേരാണ് ദിവസേന കഞ്ചാവ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇക്കാലയളവിൽ പ്രതിദിന മദ്യപാനികളുടെ എണ്ണം 14.7 ദശലക്ഷമാണ്.
എന്തായാലും ഇത്തരത്തിലുള്ള കണക്കുകൾ നിസാരമായി കാണാൻ സാധിക്കില്ല. ഇതിന്റെയൊക്കെ ഉപയോഗം നിങ്ങളെ മോശമായിത്തന്നെ ബാധിക്കും.