അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു

പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ബീഹാറിലെ ബെഗുസാരയിൽ തിങ്കളാഴ്ചയാണ് സംഭവം.

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു അമിത് ഷാ.സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പറന്നുയരാൻ ശ്രമിച്ച ഹെലികോപ്റ്റർ വലതുവശത്തേക്ക് തിരിഞ്ഞ് ആടി ഉലയുന്നതും ഉയരാൻ കഴിയാതെ അൽപനേരം ആശങ്ക സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ പെട്ടെന്ന് തന്നെ നിയന്ത്രണം വീണ്ടെടുത്ത ഹെലികോപ്റ്റർ പറന്നുയർന്ന് പോകുന്നുമുണ്ട് ദൃശ്യങ്ങളിൽ.

അതേസമയം, ബെഗുസരായിലെ പൊതുയോഗത്തിൽ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവും അമിത് ഷാ നടത്തി.

“കോൺഗ്രസും ലാലുവും 70 വർഷമായി തങ്ങളുടെ അവിഹിത സന്തതിയെ പോലെയാണ് ആർട്ടിക്കിൾ 370 നെ പരിപാലിക്കുന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണ വന്നപ്പോൾ ഈ ആർട്ടിക്കിൾ റദ്ദാക്കി .

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞാൽ കശ്മീരിൽ ചോരപ്പുഴയൊഴുകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു. പക്ഷേ, അഞ്ച് വർഷമായി ഒരു കല്ല് പോലും ആരും എറിഞ്ഞിട്ടില്ല. ”അമിത് ഷാ പറഞ്ഞു.

ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.

Leave a Reply

spot_img

Related articles

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച്‌ 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ്...

തഹാവൂർ റാണയെ എൻഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയില്‍...

തഹാവൂര്‍ റാണയുമായുള്ള വിമാനം ഡല്‍ഹിയിലെത്തി; അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡല്‍ഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. ഡല്‍ഹി പൊലീസിന്റെ വാഹനങ്ങള്‍ വിമാനത്താവളത്തിലെത്തി. ജയില്‍വാൻ,...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...