വയർ കുറയ്ക്കാൻ ഇഞ്ചിയും,നെല്ലിക്കയും കൊണ്ടൊരു വിദ്യ

ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും.

ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് കുടവയറ്റ് തന്നെയാണ്.

ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച്‌ വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത് സാധാരണമാണ്.

പണ്ട് കാലത്ത് കുടവയര്‍ ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയര്‍ ചാടുന്നത്.

ജോലി ചെയ്ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ അവര്‍ കൂട്ടാക്കുകയും ഇല്ല.

എന്നാല്‍ വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്.എന്താണെന്നല്ലേ… നെല്ലിക്കയും ഇഞ്ചിയും.

അതേ നെല്ലിക്ക അരച്ച്‌ അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബെസ്റ്റാണ്.

അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച്‌ ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക.

രാത്രിയില്‍ കലര്‍ത്തിവെച്ച്‌ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്പോഴേക്കും നിങ്ങള്‍ക്ക് ഫലം അനുഭവിച്ചറിയാനാകും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...