‘അമ്മ’, മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് മോഹൻലാൽ

ഇന്ന് ലോക മാതൃദിനം. സോഷ്യൽ മീഡിയ നിറയെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതിൽ താരങ്ങളും ഉണ്ട്. ഇപ്പോഴിതാ മാതൃ ദിനത്തിൽ അമ്മയോടൊപ്പമുള്ള ഒരു അപൂർവ ചിത്രം പങ്കുവച്ച് പ്രിയ താരം മോഹൻലാൽ. ‘ ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.ലാലിന്റെ ചെറുപ്പകാലത്തെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. നിരവധി പേരാണ് പോസ്റ്റിനു താഴെ നിമിഷങ്ങൾക്കുള്ളിൽ കമന്റുകളുമായി എത്തിയത്.പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ, മോഹൻ ലാൽ എന്ന വിസ്മയത്തിന് പിറക്കാൻ ഈശ്വരൻ കണ്ടെത്തിയ മറ്റൊരു പുണ്യം, ഭാഗ്യം ചെയ്ത അമ്മ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.മറികടക്കാൻ ഇനി റെക്കോർഡുകൾ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീർവാദ് സിനിമാസ് അപ്ഡേറ്റ് പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹൻലാൽ’ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നേരത്തെ ചിത്രം വിദേശമാർക്കറ്റിൽ 10 മില്യൺ ഗ്രോസ് കളക്ഷൻ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...