പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത് നൽകി.ഇത് സമ്മർദ്ദങ്ങളെ തുടർന്നായിരുന്നു. അടുത്തദിവസം യൂണിയൻ ഭരണസമിതിയംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളും എൻ.എസ്.എസ്. ആസ്ഥാനത്തെത്തി യൂണിയൻ പ്രസിഡന്റിന്റെ ഏകാധിപത്യപ്രവണതകളിലുള്ള എതിർപ്പറിയിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് സംഘടനാവിഭാഗം മേധാവി യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് താല്ക്കാലിക കമ്മിറ്റിക്ക് ചുമതല നൽകിയത്.കെ.ബി.ഗണേഷ് കുമാർ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തെകുറിച്ച് അറിയില്ല. നായർ സർവ്വീസ് സൊസൈറ്റിയുടെ ഭരണഘടനാപരമായ നടപടിമാത്രമാണ് ചെയ്തത്. അല്ലാത്ത ഒരു നടപടിയും എടുത്തിട്ടില്ലെന്നും ജി.സുകുമാരൻനായർ പറഞ്ഞു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...