വിദേശത്ത് നിന്ന് അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് എത്തും

ഇന്ന് വിദേശത്ത് നിന്ന് അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് എത്തും. മരുന്നെത്തുന്നത് ജർമ്മനിയില്‍ നിന്നാണ്.

ജീവൻ രക്ഷാ മരുന്നായ മില്‍റ്റിഫോസിൻ ആണ് എത്തിക്കുന്നത്. ഇന്ന് മരുന്ന് തിരുവനന്തപുരത്തെത്തുന്നതായിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാച്ച്‌ മരുന്നുകള്‍ എത്തിക്കാനും നടപടിയായി.

നേരത്തെ, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാലുകാരൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു.

ഡോ.അബ്ദുള്‍ റൗഫ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത് രോഗം നേരത്തെ തിരിച്ചറിഞ്ഞതാണ് കുട്ടിയെ രക്ഷിക്കാൻ സഹായകമായതെന്നാണ്. ആരോഗ്യവകുപ്പ് ജർമനിയില്‍ നിന്നുള്ള മരുന്ന് എത്തിച്ചു നല്‍കിയെന്ന് പറഞ്ഞ അദ്ദേഹം, അത് കുട്ടിക്ക് നല്‍കിയതായും കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

മട്ടന്നൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവംകടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്ബത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ്...

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും.

പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.പ്രതിമാസ ദ്വൈമാസം...

ശക്തമായ മഴയെ തുടർന്നുണ്ടായി കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്. വൈകിട്ട് 4:30ഓടെയാണ് അപകടം മരം വീണതിനെ തുടർന്ന്...

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി

തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ...