ആലപ്പുഴയിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം; മകന്‍ കസ്റ്റഡിയില്‍

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് വീടിന് തീ വെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.സംഭവത്തിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Leave a Reply

spot_img

Related articles

വയനാട് വെള്ളമുണ്ടയിൽ യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

വയനാട് വെള്ളമുണ്ടയിൽ യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു....

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു. സുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദിവസമാണ് അതിജീവിത വെന്റിലേറ്ററിൽ...

ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴയിൽ ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ.കൈനകരി കായലിൽ പറമ്പ് വീട്ടിൽ വിഷ്ണു (33), കൈനകരി തോട്ടുവാത്തല വട്ടത്തറ...

രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ്...