ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം; ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജയാണ് മരിച്ചത്. 69 വയസായിരുന്നു.തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം.ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.

Leave a Reply

spot_img

Related articles

പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...