മകൻ്റെ ഭാര്യയുടെ അമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലേക്ക് പോകുന്നതിനിടെ വയോധിക പിക്കപ്പ് ലോറിയിടിച്ച് മരിച്ചു

മകൻ്റെ ഭാര്യയുടെ അമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലേക്ക് പോകുന്നതിനിടെ വയോധിക പിക്കപ്പ് ലോറിയിടിച്ച് മരിച്ചു.പാലക്കാട് കുപ്പിയോട് പാറ എലപ്പുള്ളി രാജ്‌ഭവൻ വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ ശാന്തകുമാരി (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പാറ ഇരട്ടക്കുളം റോഡിൽ നോമ്പിക്കോട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിൽ രണ്ട് അമ്മമാരെയാണ് ഒറ്റ ദിവസം നഷ്ടമായത്. കൊച്ചുമകൻ അഭിജിത്തിനൊപ്പം ബൈക്കിലാണ് ശാന്തകുമാരി സഞ്ചരിച്ചത്. ഇരട്ടക്കുളത്തേക്ക് പോകുന്നതിനിടെ ഓവർടേക്ക് ചെയ്‌ത കാറിൽ തട്ടി ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം എതിരെ വന്ന പിക്കപ്പ് ലോറി ശാന്തകുമാരിയെ ഇടിച്ചു. മകൻ സനീഷ് രാജിൻ്റെ ഭാര്യ നിത്യയുടെ അമ്മ സത്യഭാമ ഇന്ന് രാവിലെ 11 മണിയോടെ മരണപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് ശാന്തകുമാരി മകൾ സംഗീതയുടെ മകനുമൊത്ത് ഇവിടേക്ക് പുറപ്പെട്ടത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...